Skip to main content

ചെങ്കിക്കുന്ന് എൽ.പി. സ്‌കൂളിന് പുതിയ മൾട്ടിപർപ്പസ് ഓഡിറ്റോറിയം

 

വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധം മിനി ആഡിറ്റോറിയം നിർമ്മിച്ച് നൽകി തൊഴിലുറപ്പ് പ്രവർത്തകർ മാതൃകയാകുന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പദ്ധതിയിലുൾപ്പെടുത്തി ചെങ്കിക്കുന്ന് വി. വി. എൽ. പി. സ്‌കൂളിലാണ് പുതിയ ആഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്.

750 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇല്ലാത്തതിനെ തുടർന്നാണ് ആഡിറ്റോറിയം നിർമിച്ചത്. പരിപാടികൾ നടത്താനുള്ള സ്ഥലമായും, ഭക്ഷണമുറിയായും, പഠനമുറികളായും ഇത് ഉപയോഗിക്കാം.  ഇതിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും നിർമിച്ചു.

300 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 15 ലക്ഷം രൂപ മുതൽ മുടക്കിലാണ് ഓഡിറ്റോറിയം നിർമിച്ചത്.  മേസൺ പരിശീലനം ലഭിച്ച വനിതകളും നിർമ്മാണത്തിന്റെ ഭാഗമായി. തൊഴിലുറപ്പ് പ്രവർത്തകർ നിർമിച്ച താബൂക്ക് കട്ടകളും ഇതിനായി ഉപയോഗിച്ചു.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീജ ഷൈജുദേവിന്റെ അധ്യക്ഷതയിൽ ബി സത്യൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
(പി.ആർ.പി. 87/2019)

 

date