Skip to main content

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ് കുട്ടനാട്ടിൽ

 

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ്  നവംബർ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് കുട്ടനാട് ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും.  മിനിമം യോഗ്യത  എസ്.എസ്.എൽ.സി.   40 വയസ്സിൽ താഴെ പ്രായമുള്ള പ്ലസ് ടൂ, ഐറ്റിഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള കുട്ടനാട് താലൂക്കിലെയും സമീപപ്രദേശങ്ങളിലേയും ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. യോഗ്യരായവർ ബയോഡാറ്റ രജിസ്ട്രേഷൻ ഫീസായ 300/- രൂപ ആധാർ കാർഡിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി  നവംബർ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് കുട്ടനാട് ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരേണ്ടതാണ്.
വിശദവിവരങ്ങൾക്ക്  : 0477-2230624, 8304057735, 0477-2704343.

date