Skip to main content

കുട്ടികളിൽ ജനാധിപത്യബോധവും നേതൃത്വപാടവവും വളർത്താൻ ബാലപഞ്ചായത്ത് രൂപീകരിച്ചു

 

ചെറുതന ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ജനാധിപത്യബോധവും നേതൃത്വപാടവവും വളർത്തുന്നതിനായി ബാലപഞ്ചായത്ത് രൂപീകരിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.
സി.ഡി.എസ് ചെയർപേഴ്സൺ പി. പ്രതീക്ഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ അനിത സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗം ഇന്ദിരാ വിജയൻ ആശംസകൾ നേർന്നു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുമുള്ള കുട്ടികളും സി.ഡി.എസ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കായി സംഘടിപ്പിച്ച ഭക്ഷ്യമേളയും പരിപാടിയുടെ ഭാഗമായി നടന്നു.

date