Skip to main content
'ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍ 2026'-ന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തോണ്‍ ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ഓറഞ്ച് ദ വേള്‍ഡ് മാരത്തോണ്‍ സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് 'ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍ 2026'-ന്റെ ഭാഗമായി പത്തനംതിട്ടയില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. ജില്ലാ വനിതാ-ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍, കാതോലിക്കേറ്റ് കോളജ് എന്‍.എസ്.എസ് യൂണിറ്റ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഫ്‌ളാഗ് ഓഫ് ചെയ്ത മാരത്തോണ്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് എസ്.പി ഓഫീസ് ജംഗ്ഷനില്‍ സമാപിച്ചു.

 ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ പി എസ് തസ്‌നീം, എ.എസ്.പി നിമിഷി ത്രിപാടി, കോന്നി ഡി.വൈ.എസ്.പി പി ശ്രീകുമാര്‍, പത്തനംതിട്ട ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, പ്രോഗ്രാം ഓഫീസര്‍ നിത ദാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഡോ. എസ് ഫെബ്ന റഹീം, വനിതാ സംരക്ഷണ ഓഫീസര്‍ ആര്‍ സൗമ്യ, കാതോലിക്കേറ്റ് കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. തോമസ് ഏബ്രഹാം, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സോഫ്റ്റ് ബോള്‍ കോച്ച് പി ബി കുഞ്ഞുമോന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ 10 വരെ നീളുന്ന പ്രചാരണ പരിപാടികള്‍ക്കും ഇതോടെ ജില്ലയില്‍ തുടക്കമായി.

date