Skip to main content

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വീണ്ടും അവസരം

ജില്ലയിലെ 77 കേന്ദ്രങ്ങളിലേക്ക് പുതിയ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഒ.എം.ആര്‍. പരീക്ഷയില്‍ വിജയിച്ച, മുന്‍പ് നടന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം. അപേക്ഷാ നമ്പര്‍ 261030 മുതല്‍ 271744 വരെയുള്ളവര്‍ക്ക് നവംബര്‍ 27-നും 271756 മുതല്‍ 280030 വരെയുള്ളവര്‍ക്ക് നവംബര്‍ 28 നും പരിശോധനയില്‍ പങ്കെടുക്കാം. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസിലാണ് പരിശോധന. അപേക്ഷയുടെ പകര്‍പ്പ്, അപേക്ഷയോടൊപ്പം സമര്‍പ്പിച്ച എല്ലാ രേഖകളുടെയും അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ഹാജരാകണം. അപേക്ഷയില്‍ കെട്ടിടം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയവര്‍ ഉടമസ്ഥാവകാശ രേഖ, കെട്ടിട നികുതി രസീത്, വാടക കരാര്‍ എന്നിവയും ഹാജരാക്കണം.  ഫോണ്‍- 0483-2739027.

date