Skip to main content

പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും സംഘടിപ്പിച്ചു

ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷി വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം മുന്നൂറിലധികം പേര്‍ കലാമത്സരങ്ങളില്‍ പങ്കെടുത്തു. കിടപ്പുരോഗികള്‍ക്കായി ചങ്ങരംകുളം 'മാനവം' ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം അഷ്ഹര്‍ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുബൈര്‍ ഉദിന്‍പറമ്പ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഫാത്തിമ ലത്തീഫ്, ഫവാസ് മാളിയേക്കല്‍, പഞ്ചായത്തംഗങ്ങളായ ശരീഫ് ആണ്ടനത്ത്, സിന്ധുമോഹന്‍, കെ. മാധവന്‍, അബൂബക്കര്‍ സിദ്ധീഖ്, കെ. സത്യന്‍, ഷാനവാസ് വട്ടത്തൂര്‍, സി.കെ. അഷ്റഫ്, യൂസുഫ് പെരുമുക്ക്, മജീദ് പാവിട്ടപ്പുറം, ദിനേശന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുചിത്ര, അസിസ്റ്റന്റ് സെക്രട്ടറി സുതന്‍ ശങ്കര്‍, സിസ്റ്റര്‍ ജിനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

date