ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണ സമാപനം ഇന്ന്(നവംബർ 26)
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) ബോധവൽക്കരണ വാരാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം ഇന്ന് (നവംബർ 26 ) ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനവും വീഡിയോ പ്രകാശനവും നിർവഹിക്കും.
അശാസ്ത്രീയമായും അനാവശ്യമായും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിലൂടെ രോഗാണുക്കൾ മരുന്നുകളെ പ്രതിരോധിക്കുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. വൈശാഖ് സന്ദേശം നൽകും. എ.എം.ആർ. ജില്ലാ നോഡൽ ഓഫീസർ ഡോ. പി. വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി മാത്യൂസ്, നഗരസഭാംഗം ജോൺ വർഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെസി ജോയി, ബേക്കർ മെമ്മോറിയൽ സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് ജിസ് നൈനാൻ, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസർ എസ്. സജീവ് എന്നിവർ പ്രസംഗിക്കും.
- Log in to post comments