അര്‍ഹത നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മുതിര്‍ന്ന പൗര•ാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് കടയ്ക്കല്‍ ടൗണ്‍ ഹാളില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അര്‍ഹത നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം നസീര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗര•ാരെ സഹായിക്കുക എന്നതിലുപരി അവരോടുള്ള പഞ്ചായത്തിന്റെ കരുതല്‍ കൂടിയാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിയുള്ളവര്‍ക്കും പ്രായാധിക്യം കൊണ്ട് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും പരസഹായമില്ലാതെ വന്നാല്‍ പഞ്ചായത്ത് ഒപ്പമുണ്ട് എന്ന വിശ്വാസം നല്‍കാന്‍ പദ്ധതിയിലൂടെ കഴിയുന്നു. സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി അര്‍ഹത നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി ഓരോരുത്തരുടെയും ആവശ്യങ്ങള്‍ കണ്ടെത്തി ഉപകരണങ്ങള്‍ നല്‍കാന്‍ തീരുമാനമെടുത്ത പഞ്ചായത്തിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എസ് ഷാനി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബി ആദര്‍ശ്, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ആര്‍ എസ് ബിജു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശ്യാമള സോമരാജന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജി എസ് ഗീതാകുമാരി, പഞ്ചായത്തംഗങ്ങളായ കൃഷ്ണ പ്രശാന്ത്, ഡി സിനി, അനുപമാ സന്തോഷ്, ഡി വിജേഷ്, എസ് ദീപ, എം മിനിമോള്‍, ജി ഷീല, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജെ എസ് സുബി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments