Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

കൊട്ടാരക്കര കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂണ്‍കൃഷി (10 ദിവസം) ആഭരണ നെറ്റിപ്പട്ട നിര്‍മാണം (14 ദിവസം) പേപ്പര്‍ ബാഗ്, കവര്‍, ഫയല്‍ നിര്‍മാണം (12 ദിവസം), ഫാസ്റ്റ് ഫുഡ് നിര്‍മാണം (12 ദിവസം) എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 50നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താത്പര്യമുളളവരും ആയിരിക്കണം. പരിശീലനം, ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യമാണ്. ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, പി എം ജവാഹര്‍ നവോദയ വിദ്യാലയത്തിന് സമീപം ഇറ്റിസി പി ഒ, കൊട്ടാരക്കര, പിന്‍- 691531  എന്ന വിലാസത്തില്‍ നവംബര്‍ 30നകം ബന്ധപ്പെടണം.  ഫോണ്‍: 0474-2537141, 9495245002, 8943723522, 9809976648.
 

 

date