Skip to main content
ഹയർ സെക്കൻഡറി വിഭാഗം മാർഗംകളി മത്സരത്തിൽ സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടിയ മുള്ളൻക്കൊല്ലി സെൻ്റ് മേരീസ് എച്ച്.എസ്.എസ്

*മാര്‍ഗംകളിയില്‍ തുടര്‍ വിജയവുമായി ബത്തേരി അസംപ്ഷനും മുള്ളന്‍ക്കൊല്ലി സെന്റ് മേരീസും *

മാര്‍ഗംകളിയിലെ മേല്‍ക്കോയ്മ വിട്ടുനല്‍കാതെ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളും മുള്ളന്‍ക്കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മത്സരത്തില്‍ തുടര്‍ വിജയം ആവര്‍ത്തിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി 36 മത് വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലേക്ക് യോഗ്യത നേടിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തുടര്‍ച്ചയായി 27 മത് വര്‍ഷവും ഒന്നാംസ്ഥാനം നിലനിര്‍ത്തിയാണ് മുള്ളന്‍ക്കൊല്ലി സെന്റ് മേരീസ് എച്ച്.എസ്.എസ് സംസ്ഥാനതല അര്‍ഹത നേടിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.എസ് അനാഗിത, ഇ.എ ശിവന്യ, എന്‍.എം അരുണിമ, അയലിന്‍ റോയ്, എ.എസ് ശ്രീമയി, ലക്ഷ്മി അനില്‍കുമാര്‍, അഞ്ജലിന്‍ മരിയ ഷിബു എന്നിവരാണ് അസംപ്ഷന്‍ ഹൈസ്‌കൂള്‍ ടീമിലുണ്ടായിരുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ക്രിസ്റ്റീന ജില്‍സണ്‍, എയ്ഞ്ചല്‍ മരിയ ലിന്‍സണ്‍, റോസ് ഷാജി, എവ്ലിന്‍ സുനില്‍, വി.ബി എലേന, സിന്‍ഡ്രിയ, ടിയ തോമസ് എന്നിവരാണ് സെന്റ് മേരീസ് എച്ച്.എസ്.എസിനായി മത്സരിച്ചത്. ജൂലൈ മാസം മുതല്‍ ആരംഭിച്ച ചിട്ടയായ പരിശീലനമാണ് ഇരു ടീമുകളുടെയും വിജയത്തിന് കരുത്തായത്. മാര്‍ഗംകളി പരിശീലകനയായ സെബാസ്റ്റ്യനാണ് രണ്ട് ടീമുകള്‍ക്കും പരിശീലനം നല്‍കുന്നത്

date