Skip to main content

ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു*

*

കെൽട്രോണിന്റെ തൃശൂർ നോളജ് സെന്ററിൽ വിവിധ അധ്യാപക പരിശീലന കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിലേക്കും, എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്സിലേക്കുമാണ് പ്രവേശനം നൽകുന്നത്.

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ബി.എസ്.എൻ.എൽ. ബിൽഡിംഗ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ- 9495642722, 8301802374.
 

date