Skip to main content
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി: ഇടതുകര കനാല്‍ നവംബര്‍ 30ന് തുറക്കും

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി: ഇടതുകര കനാല്‍ നവംബര്‍ 30ന് തുറക്കും

വലതുകര കനാലിലൂടെ ജലവിതരണം ഡിസംബര്‍ രണ്ടുമുതല്‍

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്ന് 2026-27 വര്‍ഷത്തെ രണ്ടാംവിള കൃഷിക്കായി ജലവിതരണം ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ കെ. സുധീറിന്റെ അധ്യക്ഷതയില്‍ ഉപദേശക സമിതി യോഗം ചേര്‍ന്നു. ഇടതുകര കനാല്‍ നവംബര്‍ 30-നും വലതുകര കനാല്‍ ഡിസംബര്‍ രണ്ടിനും തുറക്കും. 20 ദിവസത്തേക്കാണ് കൃഷിക്കായി വെള്ളം തുറന്നുനല്‍കുക. ഇതിനുപുറമെ, മാര്‍ച്ച് ഒന്ന് മുതല്‍ 20 ദിവസത്തേക്ക് കുടിവെള്ള ആവശ്യങ്ങള്‍ക്കായും ജലം അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കര്‍ഷകര്‍ ഒരേ ഇനത്തിലുള്ള വിത്തുകള്‍ ഒരുമിച്ച് വിതയ്ക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ശ്രീകുമാര്‍, കൃഷി ഓഫീസര്‍മാര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date