Skip to main content

ക്രിസ്തുമസ്- ന്യൂ ഇയര്‍ ബമ്പര്‍ ടിക്കറ്റ് പ്രകാശനം ഇന്ന് (നവംബര്‍ 27)

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ 2026-27 (ബി ആര്‍ 113) ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശന ചടങ്ങ് ഇന്ന് (നവംബര്‍ 27) രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ കെ സുധീര്‍ നിര്‍വഹിക്കും. ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് പുറമെ രണ്ടാം സമ്മാനമായി 24 പേര്‍ക്ക് ഒരു കോടി രൂപ വീതവും, മൂന്നാം സമ്മാനമായി 24 പേര്‍ക്ക് 10 ലക്ഷം രൂപ വീതവും, നാലാം സമ്മാനമായി 24 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ഉള്‍പ്പെടെ ആകര്‍ഷകമായ സമ്മാനങ്ങളാണ് ഉള്ളത്. 450 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് 2027 ഫെബ്രുവരി രണ്ടിന് നടക്കും. 12 സീരിയലുകളിലായി ഏതാണ്ട് ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പന പ്രതീക്ഷിക്കുന്നത്. നവംബര്‍ 28 ശനിയാഴ്ച മുതല്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നിന്നും സബ് ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാകുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.

date