കൊല്ലങ്കോട് ഉപജില്ലാ കലോത്സവം; കൊടുവായൂര്‍ ജി.എച്ച്.എസ്.എസിന് കിരീടം
കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച കൊല്ലങ്കോട് ഉപജില്ലാ കലോത്സവത്തില്‍ 580 പോയിന്റുകളോടെ തുടര്‍ച്ചയായി കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കിരീടം കരസ്ഥമാക്കി. നെന്മാറ ഗവ. ഗേള്‍സ് എച്ച്.എസ്.എസ് 441 പോയിന്റോടെ രണ്ടാം സ്ഥാനവും നെന്മാറ ജി.എച്ച്.എസ്.എസ് 308 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നാല് ദിവസങ്ങളിലായി കൊടുവായൂര്‍ ജി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച കലോത്സവത്തിന്റെ സമാപന ഉദ്ഘാടനം കെ. പ്രേമന് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.എം. ഫെബിന് അധ്യക്ഷനായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തംഗം ബി. കാജാഹുസൈന്‍, കൊടുവായൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ എം. സുധീര്‍, എസ്. ഹക്കിം, കൊടുവായൂര്‍ ജി.എച്ച്.എസ്.എസ് ഹെഡ് മിസ്ട്രെസ് എം വിനിത, കൊല്ലങ്കോട് ബി.പി.സി എ. ഫൗമി, പ്രിന്‍സിപ്പാള്‍ കെ. സമീന, എരിമയൂര്‍ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ടി. ശോഭ, എസ്.എം.സി ചെയര്മാന് കെ.രവിചന്ദ്രന്‍, പിടിഎ പ്രസിഡന്റ് എസ്. ശിവദാസ്, സ്റ്റാഫ് സെക്രട്ടറി കെ. കൃഷ്ണപ്രഭ, അധ്യാപക സംഘടന നേതാക്കളായ സി. സജീവ്, എം.കെ സെയ്ത് ഇബ്രാഹിം, മുഹമ്മദ് മുസ്തഫ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.ആര്. രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments