Skip to main content
ആലത്തൂര്‍ ഉപജില്ലാ കലോത്സവം; ഓവറോള്‍ കിരീടം ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലത്തിന്

ആലത്തൂര്‍ ഉപജില്ലാ കലോത്സവം; ഓവറോള്‍ കിരീടം ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലത്തിന്

പഴമ്പാലക്കോട് എസ്.എം.എം.എച്ച്.എസ്.എസില്‍ നാല് ദിവസങ്ങളിലായി നടന്ന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 625 പോയിന്റുകളോടെ ബി.എസ്.എസ് ഗുരുകുലം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. 501 പോയിന്റ് നേടിയ മങ്കലംഡാം എല്‍.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, 422 പോയിന്റ് നേടിയ വടക്കഞ്ചേരി ചെറുപുഷ്പം ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനം ടി.എം ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ എ.ഇ.ഒ എം.പി ബാലഗോപാലന്‍ സമ്മാനദാനം നിര്‍വഹിച്ചു. തരൂരിലെ ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു. തരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി രാജേഷ് മാസ്റ്റര്‍ അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കണ്ണന്‍ മുഖ്യാതിഥിയായി. തരൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. രാജേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ആമിന അഷറഫ്, പഞ്ചായത്ത് അംഗം രേഖ സന്തോഷ്, പഴമ്പാലക്കോട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.അജയ്,
എച്ച്.എം മിനി രവീന്ദ്രന്‍, പഴമ്പാലക്കോട് എ.എല്‍.പി.എസ് എച്ച്.എം വി.ബിന്ദു, പി.ടി.എ പ്രസിഡന്റ് ബി.വിനോദ്, അധ്യാപക സംഘടനാ നേതാക്കളായ ആര്‍.പ്രശാന്ത്, വി.രാജേഷ്‌കുമാര്‍, എസ്.അഭിലാഷ്, വി.ഡാലിയ, ഡോ.സംഗീത് രവീന്ദ്രന്‍, എ. ഇസഹാക്ക്, എസ്. ശ്രീനിവാസ്, പി.യു ബിന്ദു, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ പി.കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date