*ദേശീയ ഭരണഘടനാ ദിനാചരണം ആചരിച്ചു*
പൊതു വിദ്യാഭ്യസ വകുപ്പ്, ഡയറ്റ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സുല്‍ത്താന്‍ ബത്തേരി നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ദേശീയ ഭരണഘടനാ ദിനാചരണംസംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ വെറുമൊരു നിയമപുസ്തകമായി മാത്രം കാണാതെ, നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഉയര്‍ത്തിപ്പിടിക്കേണ്ട ഒന്നാണെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ജാതി, മതം, പണം എന്നിവയ്ക്കതീതമായി രാജ്യത്തെ എല്ലാ പൗരന്മാര്ക്കും തുല്യ അവകാശങ്ങളും നീതിയും ഉറപ്പാക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. താഴെത്തട്ടിലുള്ള സാധാരണക്കാരെ മറന്നുകൊണ്ടുള്ള യാതൊരു പ്രവര്‍ത്തനവും പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ഒരുമിച്ചു ചേര്‍ത്തുപിടിച്ചു കൊണ്ടാണ് നഗരസഭ മുന്നോട്ടുപോകുന്നതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. നഗരസഭവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷെറീന അബ്ദുള്ള അധ്യക്ഷയായി.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ മുഖ്യപ്രഭാഷണം നടത്തി, പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഡി.എല്‍.എഡ്, ബി.എഡ് അധ്യാപക വിദ്യാര്‍ഥികള്‍ക്ക് സംവിധാന്‍ എന്ന പേരില്‍ മെഗാ ക്വിസ് മത്സരവുംപ്രത്യേക സെമിനാറും സംഘടിപ്പിച്ചു. നഗരസഭാ പൊതുമരാമത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി.കെ ഷിഫാനത്ത് മെഗാ ക്വിസ് മത്സരത്തിലെ ആദ്യ റൗണ്ടിലെ വിജയികളെ പ്രഖ്യാപിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം സെബാസ്റ്റ്യന്‍, വിദ്യാര്‍ഥിനി കെ.ഷാമില അലി, അധ്യാപകന് രജിത് എന്നിവര്‍ സംസാരിച്ചു.
- Log in to post comments