Post Category
*ഒത്തുചേര്‍ന്ന സ്വരങ്ങള്‍; കലോത്സവ വേദിയില്‍ വിജയഗാഥയുമായി എം.ജി.എം*
കേരളത്തിന്റെ പൈതൃകവും മലയാള ഭാഷയുടെ മാധുര്യവും പാട്ടിലൂടെ അവതരിപ്പിച്ച് യു.പി വിഭാഗം സംഘഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്കൂള്‍. നവഗീത് സുഭാഷ്, മുഹമ്മദ് റദാന്, മുഹമ്മദ് ഹംധാന്‍, ശ്രാവണി ലക്ഷ്മി, അഭിനയ തരുണ്‍, അക്സ മരിയ, ആന്‍ഡ്രിയ കെ. ജിനീഷ് എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് നേട്ടം കൈവരിച്ചത്. 'നന്ദുണി മീട്ടുകയായി' എന്ന ഗാനത്തിലൂടെയാണ് സംഘം മത്സരവേദിയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. കേരളത്തിന്റെ പൈതൃകത്തെയും മലയാള ഭാഷയെയും അടയാളപ്പെടുത്തുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയത് സുമേഷ് ഗംഗാസുന്ദറും സംഗീതം നല്‍കിയത് എ.എം. ദിലീപ് കുമാറുമാണ്.
date
- Log in to post comments