Post Category
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബര്‍ 14 ന്
തിരുവന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2017-2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസിയില്‍ (ഹോമിയോപ്പതി) ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഡിസംബര്‍ 14 ന് നടത്തും. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ രാവിലെ 10 മണിക്കു ഹാജരാകണം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്നു തന്നെ ഫീസ് അടച്ച് അതത് കോളേജുകളില്‍ ഡിസംബര്‍ 15 നകം പ്രവേശനം നേടണം. ഫോണ്‍: 04712560362,63,64,65
പി.എന്‍.എക്‌സ്.5284/17
date
- Log in to post comments