Skip to main content

എറണാകുളം അറിയിപ്പുകള്‍

ലേലം

കൊച്ചി: വില്‍പ്പന നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തിട്ടുളള മുളന്തുരുത്തി വില്ലേജ് റീ-സര്‍വെ നമ്പര്‍ 156/1 ല്‍ പ്പെട്ട 03.57 ആര്‍ വസ്തു മുളന്തുരുത്തി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണയന്നൂര്‍ (ആര്‍.ആര്‍) തഹസില്‍ദാരുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2350222.

 

ത്വക് രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ

കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ രണ്ടില്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ വട്ടത്തില്‍ ചൊറിച്ചിലോട് കൂടിയ ത്വക് രോഗങ്ങള്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്.  പ്രായപരിധി 20 മുതല്‍ 60 വയസ് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 7592989884, 9037562045.

 

നടുവേദനയ്ക്ക് സൗജന്യ ചികിത്സ

കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ അഞ്ചില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടുവേദനയ്ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായപരിധി 20 മുതല്‍ 60 വയസ് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 8547552387.

 

അമിതവണ്ണത്തിന് സൗജന്യ ചികിത്സ

കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ അഞ്ചില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ അമിതവണ്ണത്തിന് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായപരിധി 20 മുതല്‍ 50 വയസ് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 7592058071, 7510930933.

 

സോറിയാസിസിന് സൗജന്യ ചികിത്സ

കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ അഞ്ചില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സോറിയാസിസിന് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായപരിധി 20 മുതല്‍ 60 വയസ് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547149931.

 

ആര്‍ത്തവവിരാമാനുബന്ധ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ

കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ അഞ്ചില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ആര്‍ത്തവവിരാമാനുബന്ധ രോഗങ്ങള്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്.  പ്രായപരിധി 20 മുതല്‍ 60 വയസ് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 8547149931.

 

പ്ലംബര്‍ താത്കാലിക നിയമനം

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള പ്ലംബര്‍ (ഒന്ന്) തസ്തികയിലേക്ക് പ്രതിദിനം 500 രൂപ നിരക്കില്‍ താത്കാലിക നിയമനത്തിന് ഫെബ്രുവരി 28-ന് രാവിലെ 11-ന് ആശുപത്രി ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത ഐ.ടി.ഐ പ്ലംബര്‍, പ്രായപരിധി 18-56 നും ഇടയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2777489.

 

അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കുടുംബശ്രീ മിഷന്റെ കീഴില്‍ വടവുകോട്- പുത്തന്‍കുരിശ് ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരും ബി.കോം ബിരുദധാരികളും ടാലി ഉള്‍പ്പെടെ കമ്പ്യൂട്ടറില്‍ പരിജ്ഞാനമുളളവരും ആയിരിക്കണം അപേക്ഷകര്‍. പ്രതിദിനം വേതനം 430 രൂപ. അപേക്ഷ ഫോറം കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ നിന്ന് ലഭിക്കും. താത്പര്യമുളളവര്‍ പൂരിപ്പിച്ച അപേക്ഷ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം അപേക്ഷ ഫെബ്രുവരി 26-ന് വൈകിട്ട് നാലിന് മുമ്പ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.

 

ടെന്‍ഡര്‍/റീടെന്‍ഡര്‍ നോട്ടീസ്

കൊച്ചി: കൊച്ചി നഗരസഭയുടെ വിവിധ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രണം ചെയ്ത ടെന്‍ഡര്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ഫെബ്രുവരി 21-പ് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ കൊച്ചി നഗരസഭയുടെ കാര്യാലയത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസിലും വൈറ്റില മേഖല കാര്യാലയത്തിലും ലഭിക്കും.

 

സീല്‍ഡ് ക്വട്ടേഷന്‍

കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ വൈറ്റില മേഖല ഓഫീസ് പരിധിയില്‍ വിവിധ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സുളളതും ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രണം ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഷെഡ്യൂളുകള്‍ വൈറ്റില മേഖല ഓഫീസില്‍ ഡിമാന്റ് ചെയ്യേണ്ടതും ഷെഡ്യൂളുകള്‍ നഗരസഭയുടെ വൈറ്റില മേഖല ഓഫീസ് ഡ്രോയിംഗ് ബ്രാഞ്ചില്‍ നിന്നും നിശ്ചിത ഫീസും, ജിഎസ്.ടി യും ഒടുക്കി രസീത് ഹാജരാക്കുന്ന മുറയ്ക്ക് ലഭിക്കും. ഷെഡ്യൂളുകള്‍ ഫെബ്രുവരി 20-ന് വൈകിട്ട് മൂന്നു വരെ കൊച്ചി നഗരസഭ കാര്യാലയത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

 

ഹര്‍ത്താല്‍ അതിക്രമത്തിന് ഇരയായവര്‍ക്ക് സൗജന്യ നിയമസഹായം

കൊച്ചി: ഹര്‍ത്താലില്‍ അതിക്രമം നേരിട്ടവര്‍ക്കും സ്വത്തിനും ജീവനും നാശം സംഭവിച്ചവര്‍ക്കും സൗജന്യ നിയമസഹായത്തിന് ജില്ലാ/ താലൂക്ക് നിയമസേവന കേന്ദ്രങ്ങളെ സമീപിക്കാമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.  സംസ്ഥാനത്തെ നിയമസേവന കേന്ദ്രങ്ങള്‍ മുഖേന ലോക് അദാലത്തുകളിലൂടെയും 1987ലെ നിയമ സേവന അതോറിറ്റി ആക്ട്, വകുപ്പ് 12നും 13നും വിധേയമായാണ് സൗജന്യ നിയമസഹായം നല്‍കുന്നത്.

date