മികവ് 1000 ദിനം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പി.ടി.എ യുടെ പങ്ക് വിഷയത്തില്‍ സെമിനാര്‍ നാളെ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പി.ടി.എ യുടെ പങ്ക് എന്ന വിഷയത്തില്‍ നാഷണല്‍ പാരന്റ്സ് അസോസിയേഷന് (നാപ) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് നാളെ (ശനി) രാവിലെ 10.30 ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ പി.ടി.എ പ്രസിഡണ്ടുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍, എം.പി.ടി.എ പ്രസിഡണ്ടുമാര്‍ എന്നിവര്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി തിരൂര്‍ നഗരസഭ സാംസ്കാരിക സമുച്ചയത്തില്‍ നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് സെമിനാര്‍.
സെമിനാറില്‍ സമഗ്ര ശിക്ഷാ കേരളയിലെയും പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിലെയും പ്രമുഖര്‍ ക്ലാസെടുക്കും. വി. അബ്ദുറഹിമാന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് കെ.ബാവ അദ്ധ്യക്ഷത വഹിക്കും. ആര്.ഡി.ഒ എന്‍.എം മെഹറലി, എന്‍.എഫ്.പി.ആര് ദേശീയ പ്രസിഡണ്ട് അഡ്വ: പ്രകാശ് പി തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും.
- Log in to post comments