തെരഞ്ഞെടുപ്പ്: പ്രചാരണസാമഗ്രികള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ നിര്‍ദേശം
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രചാരണാര്‍ഥം ഉപയോഗിക്കുന്ന സാമഗ്രികള്‍ പരിസ്ഥിതി സൗഹൃദമാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിക്കുന്ന ഫ്ളക്സ്, ബാനറുകള്‍, കട്ട് ഔട്ട്, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രചാരണത്തിന് സ്ഥാപിക്കേണ്ടത്. അതിനായി പ്രകൃതിദത്ത തുണിത്തരങ്ങള്‍, റീ-സൈക്കിള്‍ ചെയ്ത പേപ്പറുകള്‍ തുടങ്ങി പ്രകൃതിക്ക് ഹാനികരമാവാത്ത വസ്തുക്കള്‍ പ്രചാരണ സാമഗ്രികളുടെ നിര്‍മാണത്തിന് ഉപയോഗിക്കണമെന്നാണ് കമ്മീഷന് നിര്‍ദേശം.
മാലിന്യ സംസ്ക്കരണ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രചാരണ സാമഗ്രികള്‍ മുനിസിപ്പല്‍ അധികൃതരുടെ നേതൃത്വത്തില്‍ നീക്കണം. ഇതിനുള്ള ചെലവ് അതത് സ്ഥാനാര്‍ഥികളോ രാഷ്ട്രീയപ്പാര്‍ട്ടികളോ വഹിക്കണം.
ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച സാമഗ്രികള്‍ തെരഞ്ഞെടുപ്പിന് ശേഷം വലിയ മാലിന്യകൂമ്പാരമാവുകയും പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും സാരമായ മലിനീകരണ-ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന പ്രവണത ഇല്ലാതാക്കാനാണ് പരിസ്ഥിതി സൗഹൃദ പ്രചാരണമാവണമെന്ന ആവശ്യം കമ്മീഷന് മുന്നോട്ടു വെയ്ക്കുന്നത്.
- Log in to post comments