Skip to main content

വാഹന ഡീലര്‍മാര്‍ക്ക് ക്ലാസ് ഇന്ന് 

 

കേരള മോട്ടോര്‍ വകുപ്പ് ജില്ലയിലെ അംഗീകൃത വാഹന ഡീലര്‍മാര്‍ക്കായി ഇന്ന് (മാര്‍ച്ച് 13) മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ് സംഘടിപ്പിക്കും. രാവിലെ 10.30 ന് കോട്ടയം പ്രസ് ക്ലബില്‍ നടക്കുന്ന ക്ലാസില്‍ ജില്ലയിലെ എല്ലാ ഡീലര്‍മാരുടെയും രണ്ട് പ്രതിനിധികള്‍ വീതം പങ്കെടുക്കണമെന്ന് ആര്‍ടിഒ ബാബു ജോണ്‍ അറിയിച്ചു.  കേരള മോട്ടോര്‍ വാഹന വകുപ്പില്‍ ലഭ്യമായ സേവനങ്ങള്‍ 'വാഹന്‍' എന്ന കേന്ദ്ര സോഫ്റ്റ്‌വെയറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ക്ലാസ്. 

date