Post Category
സെമിനാര്‍ ഇന്ന്
സ്വാമി വിവേകാനന്ദന്റെ കേരളം സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി മലയാളം മിഷനും പുരോഗമന കലാസാഹിത്യ സംഘവും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ 10.30ന് സെമിനാര്‍ സംഘടിപ്പിക്കും. വിവേകാനന്ദ ദര്‍ശനവും സമകാല ഇന്‍ഡ്യന്‍ അവസ്ഥയും എന്നതാണ് വിഷയം. പ്രബുദ്ധ കേരളം എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ മഹാരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ഓഫ് ലെറ്റര്‍ ഡയറക്ടര്‍ ഡോ. കെ.എം. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ജെ. രഘു മുഖ്യപ്രഭാഷണം നടത്തും. ഡോ.പി. വി സഹീഷ് മോഡറേറ്റര്‍ ആയിരിക്കും. ഡോ. അജു കെ നാരായണന്‍ സ്വാഗതവും ഡോ.ജോസ് കെ മാനുവല്‍ നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-2117/17)
date
- Log in to post comments