കുടുംബശ്രീ തൊഴില്‍ പരിശീലന പദ്ധതി അവലോകനം നടത്തി
സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശീലന പരിപാടികള്‍ എഡിഎം കെ.രാജന്റെ അദ്ധ്യക്ഷതയില്‍ അവലോകനം ചെയ്തു. കേന്ദ്രഗ്രാമീണ വികസന മന്ത്രാലയവും കുടുംബശ്രീ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 18-35നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. തെളളകം, ആപ്പാഞ്ചിറ, പായിപ്പാട് എന്നിവിടങ്ങളിലെ വിവിധ സെന്ററുകളിലാണ് പരിശീലനത്തിനൊപ്പം ജോലിയും ഉറപ്പും നല്‍കുന്നത്. ഐകെവൈഎ, ഓള്‍ ഇന്‍ഡ്യാ ഏഷ്യന്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍, ഇന്നോവേഷന്‍ എന്നീ സ്ഥാപനങ്ങളാണ് പരിശീലനം നല്‍കിയത്. ജില്ലയില്‍ ഇതുവരെ പരിശീലനം പൂര്‍ത്തിയാക്കിയ 948 പേരില്‍ 339 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചതായി കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ സുരേഷ് അറിയിച്ചു. റ്റാലി, ബാങ്കിങ്ങ്, ബി പി ഒ, കൊറിയര്‍ ആന്റ് ലോജിസ്റ്റിക്സ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് സര്‍വീസസ്, ഇന്‍ഡസ്ട്രിയല്‍ സ്വീയിംഗ്, മെഷീന്‍ ഓപ്പറേറ്റര്‍, നഴ്സിംഗ് കെയര്‍ അസിസ്റ്റന്റ്, ഫാര്‍മസി അസിസ്റ്റന്റ്, ഡോക്യുമെന്റേഷന്‍ അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ തരം കോഴ്സുകളാണ് ഹ്രസ്വകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. മറ്റു ജില്ലകളില്‍ നിന്നും 534 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്‍-2118/17)
- Log in to post comments