Skip to main content

ജില്ലാ പദ്ധതി: കരട് റിപ്പോര്‍ട്ടുകളുടെ അവലോകനം നടത്തി

 

ജില്ല പദ്ധതിയുടെ കരട് റിപ്പോര്‍ട്ടുകളുടെ അവലോകന യോഗം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലയുടെ സമഗ്രവികസനം മുന്നില്‍ക്കണ്ടു ജില്ലാ പദ്ധതിയുടെ ഭാഗമായ 26 ഉപസമിതികള്‍ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടുകളുടെ അവലോകനമാണ് നടന്നത്. ഡിസംബര്‍ 19നു സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വിദഗ്ധ സമിതിക്കു മുന്നില്‍ ഉപസമിതികളുടെ കരട് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു യോഗം. ഡിസംബര്‍ 21നകം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു വര്‍ക്കിംഗ് ഗ്രൂപ്പ്തലത്തില്‍ അഭിപ്രായരൂപീകരണം നടത്തുന്നതിന് ജില്ലാ പദ്ധതി അയച്ചു കൊടുക്കും. 2018 ജനുവരി 10നകം സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമഗ്ര ജില്ലാ പദ്ധതി സമര്‍പ്പിക്കും. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു, ഉപസമിതി കണ്‍വീനര്‍മാരായ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍             പങ്കെടുത്തു.

                                                      (കെ.ഐ.ഒ.പി.ആര്‍-2106/17)

date