തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന് കലാപരിപാടികളുമായി സ്വീപ്
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയ 10 പോളിംഗ് സ്റ്റേഷനുകളില്‍ ഇക്കുറി പോളിംഗ് ശതമാന ഉയര്‍ത്തുന്നതിന് വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. പോളിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട കോളനികള്‍, ആദിവാസി മേഖലകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ജനങ്ങളെ വോട്ട് ചെയ്ത് പരിശീലിപ്പിക്കുന്നതിനുള്ള നടപടിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ജില്ലയിലെ അഞ്ച് താലൂക്കുകളിലും വോട്ടുവണ്ടിയുടെ പര്യടനവും പ്രചാരണവും ഉറപ്പുവരുത്തും. ഒരു ദിവസം മൂന്നില്‍ കുറയാത്ത പ്രധാന സ്ഥലങ്ങളില്‍ വോട്ടു ചെയ്യുന്നതിന് പരിശീലനം നല്‍കി സമ്മതിദായകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ബൈക്ക്‌റാലി, സൈക്കിള്‍ റാലി, മാജികഷോ, ഉള്‍പ്പെടെയുള്ള വ്യത്യസ്ത കലാപരിപാടികള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിന് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പ്രധാന ടൗണുകളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കും. താലൂക്ക് സ്വീപ് ടീമിനായിരിക്കും ചുമതല. മാജിക് ഷോ, ബാന്‍ഡ്‌മേളം, ചെണ്ടമേളം, ജീവനക്കാരുടെ ഗാനമേള, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെ സ്‌കിറ്റ്, ഫ്‌ളാഷ് മോബ് എന്നിവയും ഉണ്ടാകും.
ഉടുമ്പന്‍ചോല താലൂക്കില്‍ ഏപ്രില്‍ മുന്നിന് വോട്ടുവണ്ടി പര്യടനം, 4ന് ബാന്‍ഡ്‌മേളം, മാജിക് ഷോ, 5ന് മെഗാഷോ- ഗാനമേള, ഫ്‌ളാഷ് മോബ് എന്നിവയുണ്ടാകും. പീരുമേട് താലൂക്കില്‍ 8ന് വോട്ടുവണ്ടി പര്യടനം, 9ന് ബാന്‍ഡ്‌മേളം, മാജിക് ഷോ , 10ന് മെഗാ ഷോ-ചെണ്ടമേള, ഗാനമേള, ഫ്‌ളാഷ് മോബ് എന്നിവയുണ്ടാകും. ദേവികുളം താലൂക്കില്‍ 11, 12 തീയതികളില്‍ പര്യടനം, 13ന് അടിമാലി ബാന്‍ഡ്‌മേളം , ഫ്‌ളാഷ് മോബ് , ഗാനമേള. ഇടുക്കി താലൂക്കില്‍ ആറിന് ഉമ്മന്‍ചാണ്ടി ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി- വിവിധ പരമ്പരാഗത കലാപരിപാടികള്‍, 15ന് പര്യടനം, 16ന് ചെറുതോണിയില്‍ ഗാനമേള, ഫ്‌ളാഷ് മോബ്, 17ന് കട്ടപ്പനയില്‍ മെഗാഷോ, ഗാനമേള ഫ്‌ളാഷ് മോബ്, ചെണ്ടമേളം. തൊടുപുഴ താലൂക്കില്‍ 18ന് ഗാനമേള, ഫ്‌ളാഷ് മോബ്, ബാന്‍ഡ് മേളം, മാജിക് ഷോ എന്നിവയുണ്ടാകും.
- Log in to post comments