Post Category
പേരാമ്പ്ര ഇവിഎം/വിവിപാറ്റ് മെഷീനുകളുടെ കമ്മീഷനിംഗ്
വടകര ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലെ ഇവിഎം/വിവിപാറ്റ് മെഷീനുകളുടെ കമ്മീഷനിംഗ് എപ്രില്‍ 16 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ പേരാമ്പ്ര സി.കെ.ജി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ നടക്കും. മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ത്ഥികളും നേരിട്ട് ഹാജരാകുകയോ അല്ലെങ്കില്‍ രേഖാമൂലം 17 പ്രതിനിധികളെ ഹാളിലേക്ക് ചുമതലപ്പെടുത്തുകയോ ചെയ്യണമെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. ഹാളിലേയ്ക്കു പാസിനുളള അപേക്ഷ അന്നേ ദിവസം രാവിലെ 8.30 മുതല്‍ സ്വീകരിക്കും.
date
- Log in to post comments