Skip to main content

കുടിവെള്ളവിതരണം: അതീവജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

 

 

ഭക്ഷ്യസുരക്ഷാവകുപ്പ്ജില്ലയില്‍കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ജ്യൂസ്‌ഷോപ്പുകള്‍, ഹോട്ടലുകള്‍, പൊതുകുടിവെള്ളവിതരണകേന്ദ്രങ്ങള്‍ എന്നിവയില്‍ നടത്തിയ പരിശോധനകളുടെഅടിസ്ഥാനത്തില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി.ടാങ്കറുകളില്‍കുടിവെള്ളംശേഖരിച്ച്‌വിതരണംചെയ്യുന്നവര്‍ടാങ്കറില്‍കുടിവെള്ളംഎന്ന്‌രേഖപ്പെടുത്തിയിരിക്കണം. ടാങ്കറിന്റെഉള്‍വശം ഫുഡ്‌ഗ്രേഡ്‌ടെഫ്‌ലോണ്‍ കോട്ടിംഗ്‌ചെയ്തിരിക്കണം. കുടിവെള്ളം പരിശോധിപ്പിച്ച ലാബ്‌റിപ്പോര്‍ട്ട്ഉണ്ടായിരിക്കണം. ഭക്ഷ്യ സുരക്ഷാവകുപ്പില്‍രജിസ്റ്റര്‍ചെയ്തിട്ടുണ്ടാകണം.കുടിവെള്ള സ്രോതസിനോടനുബന്ധിച്ച്  ഫില്‍ട്ടര്‍ഘടിപ്പിച്ചിരിക്കണം. ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ മുദ്രയില്ലാതെകുടിവെള്ളം നിര്‍മ്മിക്കുവാനോ സംഭരിക്കുവാനോ വിതരണംചെയ്യുവാനോ പാടില്ല. കുപ്പിവെള്ളമോ പ്ലാസ്റ്റിക് കുപ്പിയില്‍ നിറച്ച പാനീയങ്ങളോതുറന്ന വാഹനത്തില്‍വെയിലേല്‍ക്കുന്ന രീതിയില്‍കൊണ്ടുപോകാന്‍ പാടില്ല. കടകളില്‍വെയിലേല്‍ക്കുന്ന രീതിയില്‍കുപ്പിവെള്ളമോ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച പാനീയങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഹോട്ടലുകളില്‍ ഭക്ഷണം പാകംചെയ്യാനുംകുടിക്കാനും ഉപയോഗിക്കുന്ന വെള്ളം പരിശോധിപ്പിച്ച്ഗുണനിലവാരസര്‍ട്ടിഫിക്കറ്റ്‌സൂക്ഷിക്കേണ്ടതാണ്.  തിളപ്പിച്ചാറിയവെള്ളംമാത്രമേ ഉപഭോക്താക്കള്‍ക്ക് കൊടുക്കുവാന്‍ പാടുള്ളു.ജ്യൂസ്‌ഷോപ്പുകളില്‍ ഉപയോഗിക്കുന്ന ഐസ്‌ക്യൂബുകള്‍കുടിവെള്ളത്തില്‍ നിന്ന്ഉല്‍പ്പാദിപ്പിച്ചതായിരിക്കണം. അവ ഫുഡ്‌ഗ്രേഡ്കണ്ടെയ്‌നറുകളില്‍വൃത്തിയായിസൂക്ഷിക്കണം. ഏപ്രില്‍-മെയ്മസങ്ങളില്‍ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നതിനാല്‍ ജലം മലിനമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍തിളപ്പിച്ചാറിയവെള്ളംമാത്രമേകുടിക്കാന്‍ ഉപയോഗിക്കാവൂ. ഇതുസംബന്ധിച്ച പരാതികള്‍ ഇനി പറയുന്ന നമ്പരുകളില്‍ അറിയിക്കാം. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഫുഡ്‌സേഫ്റ്റി- 8943346186, 04862 220066, ഭക്ഷ്യസുരക്ഷാഓഫീസര്‍ഇടുക്കിസര്‍ക്കിള്‍- 7593873302, ഭക്ഷ്യസുരക്ഷാഓഫീസര്‍ദേവികുളം സര്‍ക്കിള്‍-8943346546.

date