Post Category
ഏകദിന ചിത്ര പരിശീലന കളരി
രാജാരവിവര്‍മ്മ ജ•-ദിനാഘോഷത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി ഏപ്രില്‍ 29ന് തിരുവനന്തപുരം കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരക നിലയത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ചിത്രകലയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്കായി ഏകദിന ചിത്രപരിശീലന കളരി ഒരുക്കും. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 20 നകം അപേക്ഷിക്കണം. ആദ്യം പേര് നല്കുന്ന 50 കുട്ടികളെയാണ് പരിശീലന കളരിയില്‍ പങ്കെടുപ്പിക്കുക. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാവീണ്യമുള്ള പ്രഗത്ഭരായ കലാകാര•ാര്‍ കുട്ടികള്‍ക്കായി ക്ലാസെടുക്കും.
വിലാസം: സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, രാജാ രവിവര്‍മ്മ സ്മാരക സാംസ്കാരിക നിലയം ആര്‍ട്ട് ഗ്യാലറി, കിളിമാനൂര്‍ പി.ഒ., തിരുവനന്തപുരം - 695 601. ഫോണ്‍ : 0470 2675652.
date
- Log in to post comments