കണ്ണൂര്‍ അറിയിപ്പുകള്‍
പുതുച്ചേരി തെരഞ്ഞെടുപ്പ്: 16 മുതല്‍ 18 വരെ ഡ്രൈഡേ
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 16ന് വൈകിട്ട് ആറ് മണി മുതല്‍ 18ന് വൈകിട്ട് ആറ് മണി വരെ ജില്ലയിലെ മാഹിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ ഡ്രൈഡേ പ്രഖ്യാപിച്ചു.
മാഹി നിയോജക മണ്ഡലാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അഞ്ച് കിലോമീറ്റര്‍ പ്രദേശങ്ങളിലെ മദ്യശാലകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ കാലയളവില്‍ മദ്യം ശേഖരിച്ച് വയ്ക്കാനോ അനധികൃതമായി വില്‍പ്പന നടത്താനോ ഉള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ കലക്ടര്‍ ചുമതലപ്പെടുത്തി.
താപനില ഉയരും
ജില്ലയില്‍ നാളെ(ഏപ്രില്‍ 17) ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അപ്രന്റീസ് പരീക്ഷക്ക് അപേക്ഷിക്കാം
മെയ് മാസം നടക്കുന്ന അഖിലേന്ത്യ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കേണ്ട തീയതി ഏപ്രില്‍ 24 വരെ ദീര്‍ഘിപ്പിച്ചു. ഏപ്രില്‍ 15 ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ആര്‍ ഐ സെന്ററില്‍ ലഭിക്കും. ഫോണ്‍: 0497 2704588.
വിധവാ സംഗമം
ഏഴിമല നേവല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മരണപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ സംഗമം ഏപ്രില്‍ 26 ന് രാവിലെ 11 മണി മുതല്‍ 12.30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടത്തും. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.
- Log in to post comments