വനിതകള്‍ നിയന്ത്രിക്കും ഈ പത്ത് പോളിംഗ് ബൂത്തുകള്‍
ഇടുക്കി മണ്ഡലത്തില്‍ 1305 പോളിംഗ് സ്റ്റേഷനുകളില്‍ കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലെ 10 ബൂത്തുകളില്‍ വനിതാ പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് നിയന്ത്രിക്കും. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 24-ാം പോളിംഗ് ബൂത്ത് നെടുമറ്റം സര്‍ക്കാര്‍ യു.പി സ്കൂള്‍, 66-ാം പോളിംഗ് ബൂത്ത് ഏഴുമുട്ടം സെന്റ്.മേരിസ് എല്‍.പി സ്കൂള്‍ , 67-ാം പോളിംഗ് ബൂത്ത് പന്നൂര് എന്‍.എസ്.എസ്. യു പി സ്കൂള്‍, 101-ാം നമ്പര്‍ പോളിംഗ് ബൂത്ത് തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍സ് യു പി സ്കൂള്‍, 150 -ാം പോളിംഗ് ബൂത്ത് കരിങ്കുന്നം സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍ എന്നിവിടങ്ങളും കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 166-ാം നമ്പര്‍ പോളിംഗ് ബൂത്ത് വെള്ളയാംകുടി സെന്റ് ജെറോം എച്ച്.എസ്.എസ്., 167-ാം നമ്പര്‍ പോളിംഗ് ബൂത്ത് വെള്ളയാംകുടി സെന്റ് ജെറോം യു.പി.എസ്, 176 -ാം നമ്പര്‍ പോളിംഗ് ബൂത്ത് പുളിയന്മല കാര്‍മല്‍ സി.എം.ഐ പബ്ലിക് സ്കൂള്‍, 186-ാം നമ്പര്‍ പോളിംഗ് ബൂത്ത് കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്.എസ്, 189-ാം നമ്പര്‍ കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്.എസ് എന്നിവിടങ്ങളിലും പൂര്‍ണമായി വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്.
- Log in to post comments