ജില്ലയില്‍ പോസ്റ്റല്‍ വോട്ട് സ്വീകരിച്ച് തുടങ്ങി
ജില്ലയില്‍ പോസ്റ്റല്‍ വോട്ട് സ്വീകരിച്ച് തുടങ്ങി. 167 സര്‍വ്വീസ് പോസ്റ്റല്‍ വോട്ടാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. മലപ്പുറം ലോകസഭ മണ്ഡലത്തിലേക്ക് 101 ഉം പൊന്നാനി ലോകസഭ മണ്ഡലത്തിലേക്ക് 66 ഉം പോസ്റ്റല്‍ വോട്ടാണ് ലഭിച്ചിരിക്കുന്നത്. 1350 സര്‍വ്വീസ് വോട്ടാണ് ജില്ലയിലുള്ളത്. കൂടാതെ ഇലക്ഷന്‍ ഡ്യൂട്ടിയിലേര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് മെയ് 23 രാവിലെ എട്ട് മണി വരെ ജില്ലാ വരണാധികാരി സ്വീകരിക്കും.
വരണാധികാരിയുടെയോ ഉപവരണാധികരായുടെയോ ഓഫീസുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വിതരണ കേന്ദ്രത്തിലെ സൗകര്യം ഉപയോഗിക്കുകയോ താപാല്‍ മാര്‍ഗം അയക്കുകയോ ചെയ്യാം. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്കാണ് തപാല്‍ വകുപ്പ് പോസ്റ്റല്‍ ബാലറ്റ് ജില്ലാ വരണാധികാരിക്ക് എത്തിക്കുക. എല്ലാ ദിവസവും ഇത് എണ്ണി തിട്ടപ്പെടുത്തി കമ്മീഷനെ അറിയിക്കും. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിരീക്ഷിക്കുന്നതിന് സൗകര്യമൊരുക്കും.
- Log in to post comments