Skip to main content

ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി

ഏകജാലകം വഴി പ്ലസ് വണ്‍ ഡ്രിഗ്രി ക്ലാസ്സുകളിലേക്ക്  പ്രവേശനത്തിന് അപേക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി. അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടി ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. അപാകതകളില്ലാതെ കാര്യക്ഷമമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകജാലക അപേക്ഷ അയക്കുന്നതിനാണ് പരിശീലനം. സ്വകാര്യ സ്ഥാപനങ്ങള്‍ വഴി  അപേക്ഷിക്കുന്നതി നേക്കാള്‍ ഏറ്റവും കുറ്റമറ്റതും കാര്യക്ഷമവുമായാണ് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ തുടര്‍പഠന പ്രവേശനത്തിനായി     അപേക്ഷകള്‍ അയക്കുന്നത്. ജില്ലയിലെ മൂന്നുറോളം അക്ഷയ കേന്ദ്ര സംരംഭകരാണ് പരിശീലനത്തിനായി എത്തിയത്.  ഏകജാലക അപേക്ഷയ്ക്കായി പരീക്ഷ ഫലത്തിന്റെ ഓണ്‍ലൈന്‍ പ്രിന്റ് കൊണ്ടു വരണം. കൃത്യമായ മേല്‍വിലാസവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ശരിയായി നല്‍കണം.
ചടങ്ങില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കിയ അക്ഷയ കേന്ദ്ര സംരംഭകര്‍ക്ക് ജില്ലാ കലക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ജില്ലയിലെ ഏറ്റവും പ്രശ്‌നബാധിതവും മാവോയിസ്റ്റ് ഭീഷണിയും ഉണ്ടായിരുന്ന 55 പോളിങ് ബൂത്തുകളിലാണ്  വെബ് കാസ്റ്റിങ് സൗകര്യമുണ്ടായിരുന്നത്.
ജില്ലാ പ്രൊജക്ട് മാനേജര്‍ മെവിന്‍ വര്‍ഗീസ്, എ.പി സാദിഖ് അലി, റഹ്മത്തുള്ള താപ്പി, ഹംസ ലാഹിക്, ഇബ്രാഹിം മാസ്റ്റര്‍, കിരണ്‍ എസ് മേനോന്‍, സമീര്‍ , നസീര്‍ എന്നിവര്‍ പങ്കെടുത്തു.

 

date