പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഒഴിവ്
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ 2019-20 അധ്യയന വര്‍ഷം ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളില്‍ ഒഴിവുണ്ടാകുന്ന പക്ഷം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മറ്റ് വിഭാഗക്കാരെ പരിഗണിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, കഴിഞ്ഞ വര്‍ഷം പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നുള്ള ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 20നകം അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരവും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: തിരുവല്ല- 8547630038, മല്ലപ്പള്ളി- 8547630039, ഇലന്തൂര്‍-8547630042, റാന്നി-8547630043, പന്തളം- 8547630045, പറക്കോട്- 8547630046. (പിഎന്‍പി 1135/19)
- Log in to post comments