Post Category
ഐഎച്ച്ആര്‍ഡി ഡിപ്ലോമ
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ വടകര, മാള, മറ്റക്കര, കല്യാശ്ശേരി, പൈനാവ്, കരുനാഗപ്പള്ളി, പൂഞ്ഞാര്‍, കുഴല്‍മന്ദം മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി മെയ് 30ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നല്‍കാം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട,് ആവശ്യമായ രേഖകളും രജിസ്‌ട്രേഷന്‍ ഫീസായ 200 രൂപയുടെ ഡിഡിയും സഹിതം ജൂണ്‍ മൂന്ന് വൈകിട്ട് നാലിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2322985, 2322501
date
- Log in to post comments