നിലമ്പൂരില്‍ ഒറീസ സ്വദേശിക്ക് മലമ്പനി ബാധിച്ചത് കേരളത്തിന് പുറത്ത് നിന്ന്
നിലമ്പൂരില്‍ ഒറീസ സ്വദേശിക്ക് വൈവാ വാക്സിന്‍ വിഭാഗത്തില്‍പ്പെട്ട മലമ്പനി ബാധിച്ചത് കേരളത്തിന് പുറത്ത് നിന്നെന്ന് ആരോഗ്യ വകുപ്പ്. പനി ബാധിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഇയാള്‍ നിലമ്പൂരില്‍ എത്തുന്നതെന്നാണ് വിവരം. അതിനാല്‍ ഉറവിടം നിലമ്പൂര്‍ ആവാന്‍ ഇടയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷിക്കുന്നത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഇയാളെ പ്രത്യേകം നിരീക്ഷിച്ച് വരികയാണെന്നും ഇയാള്‍ നിലമ്പൂരില്‍ താമസിച്ച സ്ഥലത്തിന് അരക്കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ ആളുകളുടെയും രക്തസാമ്പിളുകള്‍ പരിശോധനക്കായി എടുത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ആളുകളിലേക്ക് പനി പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ കൈക്കൊണ്ടതായും പ്രദേശത്തെ വീടുകളില്‍ കൊതുകുകളെ തുരത്തുന്നതിനായി പ്രത്യേക പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
- Log in to post comments