ലോക ഭക്ഷ്യ സുരക്ഷാ ദിനം- ക്വിസ് മത്സരം സംഘടിപ്പിക്കും
ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ജൂണ്‍ ഏഴിന് ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറേറ്റ് ഹാളില്‍ മെയ് 29 ന് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി, പി.ജി തലത്തിലുളള (23 വയസ് കഴിയാത്ത) വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രണ്ടൂ പേര് അടങ്ങുന്ന ടീം ആയിട്ടാണ് മത്സരം നടത്തുന്നത്. ജില്ലയില്‍ നിന്നും ഫൈനലില്‍ എത്തുന്ന ടീമിന് സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. പങ്കെടുക്കുന്നവരുടെ ഇ-മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ എന്നിവ ളീീറമെളല്യേറമ്യാഹുാ@ഴാമശഹ.രീാ എന്ന മെയിലിലേക്ക് അയക്കണം. മത്സരാര്‍ത്ഥി സ്കൂള്‍/കോളേജ്- നെ പ്രതിനിധീകരിച്ചാണ് അപേക്ഷ നല്കുന്നതെങ്കില് സ്കൂള്‍/കോളേജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പത്രം മത്സരം നടക്കുന്ന ദിവസം ഹാജരാക്കണം. മത്സരാര്‍ത്ഥികള്‍ ആധാര്‍/ഇലക്ഷന് ഐ.ഡി/ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം. മത്സരത്തിന് പങ്കെടുക്കാന്‍ പേരു നല്കിയവര് മെയ് 29 ന് രാവിലെ ഒന്‍പതിന് ജില്ലാ കളക്ടറേറ്റ് ഹാളില്‍ ഹാജരാക്കണം. ഫോണ്‍- 0483-2732121
- Log in to post comments