Skip to main content

പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചു

പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി മാഹി കേന്ദ്രം നടത്തി വരുന്ന ഡിപ്ലോമ/ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  ത്രിവത്സര  ബി.വോക്ക് ഫാഷന്‍ ടെക്‌നോളജി,  ജേണലിസം  ആന്‍ഡ് മാസ്സ് കമ്മ്യൂനിക്കേഷന്‍, ഒരു വര്‍ഷ കോഴ്‌സുകളായ ടൂറിസം ആന്‍ഡ് സര്‍വീസ് ഇന്‍ഡസ്ട്രി, റേഡിയോ ഗ്രാഫിക് ആന്‍ഡ് ഇമേജിങ് ടെക്‌നോളജി  തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ അയക്കേണ്ട അവസാന തീയതി മേയ് 26. അപേക്ഷ ഫോറം യൂനിവേഴ്‌സിറ്റി  മാഹി കേന്ദ്രത്തിലും   ലഭിക്കും. അപേക്ഷ ഫീസ് 100 രൂപ. എസ്.സി, എസ്.ടികാര്‍ക്ക് 50 രൂപ, ഭിന്നശേഷികാര്‍ക്ക് സൗജന്യമാണ്. ഫോണ്‍. 0490-2332622, 9207982622

 

date