Skip to main content

എപ്ലസ് വിജയികളെയും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും ആദരിക്കുന്നു

ജില്ലാപഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയത്തിലും            എപ്ലസ്  ലഭിച്ച വിദ്യാര്‍ത്ഥികളെയും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും             ആദരിക്കുന്നു. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയുടെ ആദരിക്കല്‍ ചടങ്ങ് മേയ് 21  രാവിലെ 10ന് തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും (വാഗണ്‍ ട്രാജഡി സ്മാരക ഹാള്‍) മലപ്പുറത്ത് മെയ് 22 രാവിലെ 11 ന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളിലും വണ്ടൂരില്‍  മേയ് 30 രാവിലെ 10 ന് വണ്ടൂര്‍ സിയന്ന ഓഡിറ്റോറിയത്തിലും വിദ്യാര്‍ത്ഥികളെ ആദരിക്കും. വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും റിസള്‍ട്ടിന്റെ കോപ്പി സഹിതം                പരിപാടിയില്‍ ഹാജരാകണം.

 

date