Skip to main content

തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് എഴുതൂ സമ്മാനങ്ങള്‍ നേടൂ.....

തൊഴിലുറപ്പ് പദ്ധതിയില്‍  ഗ്രാമ പ്രദേശങ്ങളില്‍ ഏറ്റെടുത്തിട്ടുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടം അവസരമൊരുക്കുന്നു. ജനപ്രതിനിധികള്‍, ഗ്രാമ/ ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍/ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായി തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കിയ പദ്ധതികളെകുറിച്ച് രചനാ മത്സരം സംഘടിപ്പിക്കുന്നു.  രചനകള്‍ വ്യക്തി ജീവിതത്തിലോ സമൂഹം/ പ്രദേശത്തോ തൊഴിലുറപ്പ് പദ്ധതി ചെലുത്തിയ  സ്വാധീനത്തെ ആസ്പദമാക്കിയിട്ടുള്ളവയോ, വിജയ ഗാഥകളോ ആവാം. നഗരസഭയായി മാറിയ പ്രദേശങ്ങളില്‍ മുമ്പ് നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും രചനകള്‍ തയ്യാറാക്കി സമര്‍പ്പിക്കാം. മികച്ച രചനകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ജില്ലാതലത്തിലുള്ള ജൂറി പരിശോധിച്ചാവും സമ്മാനര്‍ഹമായ രചനകള്‍ തിരഞ്ഞെടുക്കുക. രചനകള്‍ എഫോര്‍ സൈസിലുള്ള പേപ്പറില്‍ സ്വന്തം കൈപ്പടയിലോ  ടൈപ്പ് ചെയ്‌തോ അയക്കാം. ഫോട്ടോ ഉണ്ടെങ്കില്‍ ഉള്‍പ്പെടുത്തണം. താത്പര്യമുള്ളവര്‍ മേയ് 31 നകം ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, മലപ്പുറം -676505 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ിൃലഴമാുാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കണം.

 

date