Post Category
പൂരം ഇ-ബുക്ക് പ്രകാശനം ചെയ്തു
ജില്ലാ ഭരണകൂടം തയ്യാറാക്കിയ തൃശൂർ പൂരം ഇ-ബുക്ക് പ്രകാശനം പൂരം ഫെസ്റ്റിവൽ കമ്മറ്റി ഓഫീസിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിച്ചു. ജില്ലാ കള്കടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവൻ കുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് രാജേഷ് മേനോൻ തുടങ്ങിയവർ സന്നിഹിതരായി. പൂരം കൊടിയേറ്റം മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെയുള്ള വിവരങ്ങൾ ഇ-ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
date
- Log in to post comments