ബാല പാര്‍ലമെന്റിന് തുടക്കമായി
ജനാധിപത്യ പ്രക്രിയയെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന് ബാലസഭകളിലെ കുട്ടികള്‍ക്കായി കുടുംബശ്രീ നടത്തുന്ന ബാല പാര്‍ലമെന്റിന് ജില്ലയില്‍ തുടക്കമായി. പേരൂര്‍ കാസാ മരിയ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ദ്വിദിന പരിപാടി സബ് കളക്ടര്‍ ഈഷ പ്രിയ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ബാലസഭകളില്നിന്ന് തെരഞ്ഞെടുക്കപ്പെട്ട 78 കുട്ടികളാണ് പാര്‍ലമെന്റില്‍ പങ്കെടുക്കുന്നത്. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളും മെയ് 21, 22 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാല പാര്‍ലമെന്റില്‍ പങ്കെടുക്കും.
കല, കായികം, പരിസ്ഥിതി എന്നീ വിഷയങ്ങളിലും പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങളെക്കുറിച്ചും വിദഗ്ധര്‍ ക്ലാസുകള്‍ എടുത്തു. ബാല പാര്‍ലമെന്റില്‍ ഇന്ന് (മെയ് 16) ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു വിശിഷ്ടാതിഥിയാകും. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. എന്‍ സുരേഷ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് കെ ജോസഫ്, പ്രോഗ്രാം മാനേജര്‍ പി. ആര് രാജേഷ,് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
- Log in to post comments