Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

ഐ.എച്ച്.ആര്‍.ഡി.ക്ക് കീഴില്‍ എം.ജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മടപ്പപ്പള്ളി (0469 2681426), പീരുമേട് (0486 9232373), പുതുപ്പള്ളി (04812351631), തൊടുപുഴ (04862228447) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്പെക്ടസ്സും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്.  

അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം.  തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ നിന്നും ലഭ്യമാണ്. 

date