Skip to main content

ഐ.എച്ച്.ആര്‍.ഡിയില്‍ ബിരുദ കോഴ്‌സുകള്‍

 

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം, ചീമേനി, കൂത്തുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം, മാനന്തവാടി, ഇരിട്ടി, പിണറായി, മടിക്കൈ എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in ല്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിന്റെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡി ഡി(പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് 150 രൂപ) സഹിതം അപേക്ഷിക്കണം. തുക കോളേജില്‍ നേരിട്ടും അടക്കാം. ഫോണ്‍-പട്ടുവം(0460 2206050), ചീമേനി(0467 2257541), കൂത്തുപറമ്പ്(0490 2362123), പയ്യന്നൂര്‍(0497 2877600), മഞ്ചേശ്വരം(04998 215615), മാനന്തവാടി(04935 245484), ഇരിട്ടി(0490 2423044), പിണറായി(0490 2384480), മടിക്കൈ(നീലേശ്വരം, 0467 2240911).

date