Skip to main content

ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ (15.06.19)   മുതൽ

 

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ക്ലിനിക്കൽ സ്ഥാപനങ്ങൾ നൽകാവുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോട് കൂടി അവയുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് 2018 ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്. ഈ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യേണ്ടതും  യഥാവിധി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലാത്ത പക്ഷം യാതൊരാളും ഒരു ക്ലിനിക്കൽ സ്‌ഥാപനം നടത്തുവാൻ  പാടുള്ളതല്ല. എറണാകുളം  ജില്ലയിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷൻ  നാളെ മുതൽ ആരംഭിക്കുന്നതാണ്  ജില്ലയിലെ സർക്കാർ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മോഡേൺ മെഡിസിൻ (ദന്ത ചികിത്സ ഉൾപ്പെടെ), നാച്ചുറോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി ചികിത്സ സമ്പ്രദായങ്ങളിൽപ്പെട്ട ക്ലിനിക്കൽ സ്‌ഥാപനങ്ങൾ എല്ലാം തന്നെ രജിസ്ട്രേഷൻ  നടത്തേണ്ടതാണ്. കേരള  ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്ട്രേഷൻ & റെഗുലേഷൻ ആക്ട്  2018 എന്ന വെബ്‌സൈറ്റിലാണ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്.

ലിങ്ക്-   (https://www.clinicalestablishments.kerala.gov.in/index.php/content/index/home)

date