Post Category
സ്‌നേഹധാര പ്രൊജക്ടിലേയ്ക്ക് നിയമനം നടത്തുന്നു
ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്‍ ഫണ്ടിന്റെ ഭാഗമായി സ്‌നേഹധാര പ്രൊജക്ടിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഗവ. എ.എന്‍.എം നഴ്‌സിങ് / പാലിയേറ്റീവ് കെയര്‍ പരിശീലനം യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 40 വയസ്. അര്‍ഹരായവര്‍ ജൂണ്‍ 17ന് രാവിലെ 11.30ന് വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആയുര്‍വ്വേദം) അറിയിച്ചു. ഫോണ്‍: 0491 2544296.
date
- Log in to post comments