Post Category
വായനാ പക്ഷാചരണം; തുല്യതാ പഠിതാക്കള്‍ക്ക് രചനാമത്സരം
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യതാ പഠിതാക്കള്‍ക്കായി കഥാ-കവിതാ രചന മത്സരങ്ങള്‍ സംഘടിപ്പിക്കും. ജൂണ്‍ 23 ന് തുല്യതാ പഠനകേന്ദ്രങ്ങളിലാണ് മത്സരം. ഒന്നും രണ്ടും സ്ഥാനം നേടുന്ന രചനകള്‍ക്ക് വായന പക്ഷാചരണ സമാപന ചടങ്ങില്‍ സമ്മാനം നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് സാഹിത്യ അക്കാദമിയും സാക്ഷരതാമിഷനും ചേര്‍ന്ന് നടത്തുന്ന സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും.
date
- Log in to post comments