Post Category
അദാലത്ത്
കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ( പെര്‍മിറ്റ്, ക്രമവത്ക്കരണം, കെട്ടിട നമ്പര്‍) നാളിതുവരെ സമര്‍പ്പിച്ച അപേക്ഷകളില്‍ വിവിധ കാരണങ്ങളാല്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നവ തീര്‍പ്പാക്കുന്നതിന് നാളെ(ജൂലൈ 10) രാവിലെ 10.30 മുതല്‍ പഞ്ചായത്തില്‍ അദാലത്ത് സംഘടിപ്പിക്കും. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ കെട്ടിട നിര്‍മ്മാണ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍, അപേക്ഷ നല്കുമ്പോള് പഞ്ചായത്തില്‍ നിന്നും ലഭിച്ച രസീത് എന്നിവ സഹിതം ഹാജരാകണം.
date
- Log in to post comments