Skip to main content

ഗാന്ധിജയന്തി വാരാചരണം ജില്ലാതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന്

ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് രാവിലെ 10.30ന് കുട്ടനെല്ലൂർ ഗവ. കോളജിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കും. കോളജിൽ പരിസര ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വാരാചരണത്തിന്റെ ഭാഗമായി ഇൻറർകോളീജിയറ്റ് ഡിബേറ്റ് മത്സരം, ഗാന്ധിസ്മരണിക തയാറാക്കൽ, പ്രഭാഷണ പരമ്പരകൾ തുടങ്ങി ഒരാഴ്ചക്കാലത്തെ പരിപാടികൾ വിവിധ കേന്ദ്രങ്ങളിലായി നടക്കും.

date