വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ, പ്രബന്ധ മത്സരങ്ങള്‍
66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ,പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വെത്തിരി താലൂക്ക് തല മത്സരങ്ങള്‍ ഒക്‌ടോബര്‍ 14 ന് രാവിലെ 10.30-ന് കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് കോളേജില്‍ നടക്കും. 10-ാം ക്ലാസ് വരെ സ്‌കൂള്‍ തലത്തിലും മറ്റ് വിഭാഗക്കാര്‍ കോളേജ് തലത്തിലുമാണ് മത്സരം.സഹകരണ മേഖലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും മത്സരത്തില്‍ ഉള്‍പ്പെടുത്തുക.സഹകരണ പാരലല്‍ കോളേജുകള്‍ ഒഴികെയുളള മറ്റ് പാരലല്‍ കോളേജുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല. താലൂക്ക് തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഒക്‌ടോബര്‍ 14 ന് രാവിലെ 10 നകം കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് കോളേജിലെ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റയിലുള്ള സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) വൈത്തിരി ഓഫീസുമായി ബന്ധപ്പെടുക.
- Log in to post comments